തിരുവനന്തപുരം : നിയമസഭയ്ക്കുള്ളിൽ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിൽ രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കൈയാങ്കളിയിൽ പരിക്കേറ്റവരെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക. നിയമസഭക്കുള്ളിൽ കയറി തെളിവെടുക്കുന്നതിൽ നിയമസഭ സെക്രട്ടറിയേറ്റിൻെറ തീരുമാനമായിരിക്കും കേസിൽ നിർണായകമാവുക.
ജനപ്രതിനിധികളും പോലിസുകാരും ഉള്‍പ്പെടുന്ന കേസായിതിനാലാണ് പ്രത്യേക സംഘത്തിന് കൈമാറുന്നത്. നിയമസഭക്കുള്ളിൽ നടന്ന സംഘർഷമായാലും ഗുരുതര കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിച്ചാൽ കേസെടുക്കുന്നതിൽ പൊലിസിന് തടസ്സമില്ല. പക്ഷെ തുടർനടപടിക്ക് നിയമസഭ സെക്രട്ടറിയേറ്റിൻെറ അനുമതി ആവശ്യമാണ്. അതേസമയം, സർക്കാരിനെതിരെ വീണ്ടും സമരം കടുപ്പിക്കാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
0 Comments