banner

ബിജെപി-യുഡിഎഫ് വോട്ട് കച്ചവടമാണ് ഉപതെരഞ്ഞെടുപ്പിൽ പ്രകടമായതെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവൻ

കൊല്ലം : ഉപതെരഞ്ഞെടുപ്പില്‍ ബിജെപി - യുഡിഎഫ് വോട്ട് കച്ചവടം പ്രകടമായതായി സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവൻ. ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ തേവര്‍തോട്ടം വാര്‍ഡില്‍ 2020 ല്‍ 328 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയ സ്ഥാനത്ത് 335 വോട്ട് നേട്ട് എല്‍ഡിഎഫ് വിജയം ഉറപ്പിച്ചു. 

വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുന്നിക്കോട് നോര്‍ത്ത് വാര്‍ഡില്‍ 2020 ല്‍ എല്‍ഡിഎഫിന് 675 വോട്ട് ലഭിച്ച സ്ഥാനത്ത് 878 വോട്ട് നേടി. 10 ശതമാനം വോട്ട് അധികം നേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. 

കൊല്ലം കോര്‍പ്പറേഷനിലെ മീനത്തുചേരി വാര്‍ഡില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടു. 2020 ല്‍ ബിജെപിയ്ക്ക് 559 വോട്ട് ലഭിച്ച സ്ഥാനത്ത് 47 വോട്ട് കൊണ്ട് ബിജെപി സംപൂജ്യരായി. 2 മാസക്കാലത്തിന് മുമ്പ് പൂതക്കുളം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിലും ബിജെപിയുടെ വോട്ട് കോണ്‍ഗ്രസ്സിന് മറിച്ചു നല്‍കിയതിന്‍റെ പ്രത്യുപകാരമായിട്ടാണ് മീനത്തുചേരിയില്‍ ബിജെപിയുടെ ബാഡ്ജ് കുത്തി പ്രവര്‍ത്തകരായി നിന്നവരടക്കം യുഡിഎഫിന് അനുകൂലമായി വോട്ട് നല്‍കി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തിയത് എന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.

Post a Comment

0 Comments