banner

അടിവസ്ത്രത്തിൽ ഒളിപ്പിച്ച ഒരു കോടി രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവുമായി യുവതി കസ്റ്റംസിൻ്റെ പിടിയിൽ. ഒരു കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. കോഴിക്കോട് നരിക്കുനി സ്വദേശിനി അസ്മ ബീവിയാണ് കസ്റ്റംസിൻ്റെ പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

ദുബായിൽ നിന്നാണ് അസ്മ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. കസ്റ്റംസ് വിഭാഗത്തിന് യുവതി സ്വർണം കടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ആദ്യഘട്ടത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും സ്വർണ്ണം കടത്തിയ വിവരം ഇവർ കസ്റ്റംസിനോട് സമ്മതിച്ചിരുന്നില്ല. ലഗേജ് ഉൾപ്പെടെ വിശദമായി പരിശോധിച്ചെങ്കിലും സ്വർണ്ണം കണ്ടെത്താൻ കസ്റ്റംസിന് സാധിച്ചില്ല.

ശേഷം വിശദമായി നടത്തിയ ദേഹപരിശോധനിലാണ് അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ ഏകദേശം ഒരു കോടിക്ക് മുകളില്‍ രൂപ വിലവരും. വസ്ത്രത്തില്‍ പ്രത്യേകമായി ഒരു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

Post a Comment

0 Comments