കൊല്ലം : വെട്ടിക്കുറച്ച വ്യാപാരി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര. കണ്ണനല്ലൂർ വ്യാപാര ഭവൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ ലൈസൻസ് അനുവദിക്കുമ്പോഴും പുതുക്കുമ്പോഴും പലതരം വാക്‌സിൻ സർട്ടിഫിക്കറ്റുകളും ഹരിതകർമ്മ സേനയുടെ രസീതും ഹാജരാക്കണമെന്ന നിബന്ധനകൾ എടുത്തുകളയണമെന്നും അശാസ്ത്രീയമായി ജിഎസ്ടി നടപ്പാക്കുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊതുസമ്മേളനം സംസ്ഥാന മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉത്ഘാടനം ചെയ്തു. കോൺഫറൻസ് ഹാളിന്റെ ഉത്ഘാടനം സംസ്ഥാന ട്രഷററും ജില്ല പ്രസിഡണ്ടുമായ എസ്. ദേവരാജൻ നിർവ്വഹിച്ചു.
പി. സി. വിഷ്ണുനാഥ് എം.എൽ എ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡണ്ട് ജെ. ജലജ കുമാരി മുതിർന്ന വ്യാപാരികളെയും വ്യവസായികളെയും ആദരിച്ചു. സമഗ്ര സംഭാവന പുരസ്കാരം സംസ്ഥാന പ്രസിഡണ്ട് രാജു അപ്സരയിൽ നിന്ന് നവാസ് പുത്തൻ വീട് ഏറ്റുവാങ്ങി.
സംസ്ഥാന സെക്രട്ടറി സണ്ണി പൈമ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി. തിരിച്ചറിയൽ കാർഡ് വിതരണം ജില്ല ജനറൽ സെക്രട്ടറി ജോജോ എബ്രഹാം, ചികിത്സ സഹായ വിതരണം ജില്ല ട്രഷറർ എസ്. കബീർ എന്നിവർ നിർവ്വഹിച്ചു.
ജില്ല സെക്രട്ടറിയും യൂണിറ്റ് പ്രസിഡണ്ട്മായ നവാസ് പുത്തൻ വീട് അധ്യക്ഷനായിരുന്നു.
പഞ്ചായത്തംഗങ്ങളായ സജാദ് സലീം, ഷാനിബ എ, കെവിവിഇഎസ് ജില്ല സെക്രട്ടറി ബി. പ്രേമാനന്ദ്, മേഖല ജനറൽ സെക്രട്ടറി എസ്. സാദിഖ് ഓയൂർ, മേഖല ട്രഷറർ എം. ബാലചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.
ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ചു കൊല്ലം എവിഎം ഫൌണ്ടേഷൻ മ്യുസിക്ക് ട്രൂപ്പിന്റെ ഗാനവിരുന്നിന് ഷിബു റാവുത്തർ നേതൃത്വം നൽകി.യൂണിറ്റ് ജനറൽ സെക്രട്ടറി ഷംലാൽ കന്നിമേൽ സ്വാഗതവും ട്രഷറർ എ. സിദീഖ് നന്ദിയും പറഞ്ഞു.
0 Comments