കുമരകത്ത് ഡ്രോൺ പറത്തലിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തി. മാർച്ച് 29 മുതൽ ഏപ്രിൽ 10 വരെയാണ് ഡ്രോൺ പറത്തലിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജി-20 ഉച്ചകോടിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവിൽ, ജി-20 ഉച്ചകോടിയോട് അനുബന്ധിച്ച് കുമരകവും പരിസരവും റെഡ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡ്രോൺ റൂൾസ് 2021 പ്രകാരമാണ് ഏപ്രിൽ 10 വരെ നിരോധനം ഏർപ്പെടുത്തിയത്. കുമരകത്തും പരിസര പ്രദേശങ്ങളിലുമായി 5 കിലോമീറ്റർ വരെ ചുറ്റളവിലാണ് ഡ്രോൺ പരത്തുന്നതിന് നിരോധനം. ഡ്രോണുകൾ, റിമോട്ട് കണ്ട്രോൾഡ് എയർക്രാഫ്റ്റ്, മറ്റ് എയർ ബലൂണുകൾ എന്നിവയും ഈ പരിധിയിൽ വരുന്നതാണ്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ജില്ല പോലീസ് ചീഫ് കെ. കാർത്തിക് അറിയിച്ചിട്ടുണ്ട്.
0 Comments