banner

ജമ്മു കശ്മീരിലെ ലഡാക്കില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 4.3 രേഖപ്പെടുത്തി


ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭൂചലനം. ലഡാക്കിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി. രാവിലെയോടെയായിരുന്നു സംഭവം. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. 

ലഡാക്കിലെ ലേയില്‍ 105 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.

നേരത്തെ മണിപ്പൂരിലെ മോയ്രംഗില്‍ 6.51 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലഡാക്കില്‍ ഭൂചലനം ഉണ്ടാകുന്നത്.

Post a Comment

0 Comments