banner

അഞ്ചാലുംമൂട്ടിൽ ബൈക്കപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു; ദമ്പതികളെ ഇടിച്ചു വീഴ്ത്തിയത് മൂന്ന് യുവാക്കൾ സഞ്ചരിച്ച ബൈക്ക്!!

അഞ്ചാലുംമൂട് : ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ വയോധിക മരിച്ചു. അഷ്ടമുടി മണലിക്കട ലക്ഷം വീട്ടിൽ ലില്ലി (64) ആണ് വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.

കൊല്ലത്തെ ക്രിസ്ത്യൻ ദേവാലയത്തിലേക്ക് പോകവേ ആയിരുന്നു അപകടം. ലില്ലിയും ഭർത്താവ് ജോൺസനും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് മൂന്ന് യുവാക്കൾ ഒരേ സമയം യാത്ര ചെയ്ത ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ആന്തരികമായി ഗുരുതര പരിക്കേറ്റ ലില്ലിയേയും ഗുരുതര പരിക്കുകളോടെ ജോൺസനെയും അന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നാലെ ലില്ലി മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കൾ: രാജു, വിനോദ്. 

Post a Comment

0 Comments