banner

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: ഭീകരരെ സുരക്ഷാ സേന വളഞ്ഞു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍. ഭീകരരെ സുരക്ഷാ സേന വളഞ്ഞു. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 

പുല്‍വാമയില്‍ലെ മിട്രിഗാം മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കായി എത്തിയതായിരുന്നു ഇവര്‍. 

ഇതു കണ്ട ഭീകരര്‍ സുരക്ഷാ സേനയെ ആക്രമിച്ചു. ഇതോടെ സുരക്ഷാ സേനയും തിരിച്ചടിയ്ക്കുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സുരക്ഷാ സേന പ്രദേശത്ത് എത്തിയത്.

കൂടുതല്‍ വിവരങ്ങള്‍ കശ്മീര്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ആഴ്ച പുല്‍വാമയില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.

إرسال تعليق

0 تعليقات