banner

എൻജിനീയറിങ് വിദ്യാർത്ഥിയെ കോളേജ് ക്യാംപസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : എൻജിനീയറിങ് വിദ്യാർത്ഥിയെ കോളേജ് ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പൊന്നാനി സ്വദേശി ഷംശുദ്ധീൻ (29) ആണ് മരിച്ചത്. 

ബുധനാഴ്ച്ച രാവിലെയാണ് ശ്രീകാര്യം എൻജിനീയറിങ് കോളേജ് ക്യാംപസിൽ ഷംശുദ്ധീനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം ചാക്ക ഐടിഐൽ ഇൻസ്ട്രക്ടർ ആയി ജോലി ചെയ്യുന്ന ഷംശുദ്ധീൻ പാർട് ടൈം ആയാണ് എൻജിനീയറിങ് കോളേജിൽ പഠിച്ചിരുന്നത്. 

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

إرسال تعليق

0 تعليقات