പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ അഭിമുഖം നിർമിച്ച കേസിൽ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അന്വേഷകസംഘം ചോദ്യം ചെയ്തു.
കോഴിക്കോട് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ വെച്ചാണ് ചോദ്യം ചെയ്തത്.
അന്വേഷകസംഘം നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാണിച്ച് ഇവർ ഹാജരായിരുന്നില്ല. ഇതോടെയാണ് തിരുവനന്തപുരത്തെത്തി ചോദ്യംചെയ്യാൻ തീരുമാനിച്ചത്.
കേസിൽ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെയും റസിഡന്റ് എഡിറ്റർ ഷാജഹാൻ കാളിയത്തിനെയും വ്യാജ വീഡിയോ നിർമിക്കാൻ ഉപയോഗിച്ച പെൺകുട്ടിയുടെ അമ്മയായ ഏഷ്യാനെറ്റ് ജീവനക്കാരിയെയും കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.
0 Comments