banner

സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ!; ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുന്നത് വൈകും; നാല് ഗഡുക്കളായി പിഎഫുമായി ലയിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രഖ്യാപിച്ചിരുന്ന ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുന്നത് വൈകും.

ധനവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

കുടിശിക തുകയുടെ ആദ്യ ഗഡു ഏപ്രില്‍ ഒന്നിന് ജീവനക്കാരുടെ പി.എഫ് അക്കൗണ്ടില്‍ ലയിപ്പിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തീരുമാനം നീട്ടിവയ്ക്കുന്നതായി ധനവകുപ്പ് ഉത്തരവിറക്കുകയായിരുന്നു.
ശമ്പള പരിഷ്കരണ കുടിശിക നാലുഗഡുക്കളായി പി, എഫില്‍ ലയിപ്പിക്കാനാണ് തീരുമാനം.

إرسال تعليق

0 تعليقات