banner

ഐ.ഡി.പി.ഡബ്ള്യൂ.ഓ.എയുടെ ആദ്യ കൊല്ലം ജില്ലാ സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു

കൊല്ലം : ഇന്റർനെറ്റ്‌, ഡിടിപി, ഫോട്ടോസ്റ്റാറ്റ്, വർക്കേഴ്സ്  ആൻഡ് ഓണേഴ്സ് അസോസിയേഷൻ (IDPWOA) കൊല്ലം ജില്ലാ പ്രഥമ സമ്മേളനം മെയ്‌ 07 ന്   നടത്തുവാൻ തീരുമാനിച്ചു. 

“ഒരുമിച്ചു നിൽക്കാം അതിജീവനത്തിനായ് “  എന്ന മുദ്രാവാക്യം  ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഈ സമ്മേളനത്തിന് മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു.ജനറൽ കൺവീനർ ആയി അബ്ദുൽ റഹീം, ചെയ്യർപേഴ്സൺ സുമാശങ്കർ, രക്ഷാധികാരി ഹുമയൂൺ കബീർ എന്നിവരെ തിരഞ്ഞെടുത്തു.

സമ്മേളന നടത്തിപ്പിനുള്ള അനുബന്ധ കമ്മിറ്റി തിരഞ്ഞെടുപ്പും, ജില്ല ഭാരവാഹി പട്ടിക തയ്യാറാക്കലും നടന്നു.  മെയ്‌ 07 ന് നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിലേക്ക് എല്ലാ അംഗങ്ങളുടെയും സഹകരണം ആവശ്യപ്പെട്ടു.

Post a Comment

0 Comments