കൊല്ലം : കൊല്ലത്ത് ബുള്ളറ്റിൽ നിന്ന് പടർന്ന തീയിൽ വാഹനങ്ങൾ കത്തി നശിച്ചു. രണ്ടാംകുറ്റിക്ക് സമീപം കോയിക്കലിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സമീപത്ത് കൂടി കടന്നു പോയ ബുള്ളറ്റിൽ നിന്ന് ഉയർന്ന തീ സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും പടരുകയായിരുന്നു. മൂന്ന് ഇരുചക്ര വാഹനങ്ങളും കാറും ഓട്ടോയുമാണ് കത്തിനശിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. സമീപത്തെ പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയവരുടെ വാഹനങ്ങൾ ആണ് കത്തി നശിച്ചത്.
കോയിക്കൽ ഭാഗത്തേക്ക് വരുകയായിരുന്ന ബുള്ളറ്റിൽ നിന്ന് പുകയുയർന്നത് ശ്രദ്ധയിപ്പെട്ടപ്പോൾ യാത്രക്കാരൻ വാഹനം റോഡരികിൽ നിർത്തിയ ശേഷം പരിശോധിക്കവേ തീ ആളിപ്പടരുകയായിരുന്നു. ബുള്ളറ്റ് ബൈക്ക് പൂർണമായും കത്തുകയും പിന്നാലെ സമീപത്തെ രണ്ട് ഇരുചക്ര വാഹനങ്ങളിലേക്കും തീ പടരുകയും ആയിരുന്നു. ഇതിൽ നിന്ന് കാറിലേക്കും ഓട്ടോയിലേക്കും പടർന്ന തീ അവയേയും ഇരയാക്കി.
ജില്ലയി ലനാല് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടം നടക്കുമ്പോൾ സമീപത്ത് ധാരാളം വാഹനങ്ങളും ഒട്ടേറെ നാട്ടുകാരും സമീപത്ത് ഉണ്ടായിരുന്നു. സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വലിയ അപകടം ഒഴിവായത്.മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുള്ളറ്റിലെ ഇലക്ട്രിക്ക് സർക്യൂട്ടിലുണ്ടായ ഷോട്ട് ആകാം അപകടകരാണമെന്നാണ് പ്രാഥമിക നിഗമനം.
0 Comments