വെള്ളിയാഴ്ചയോടെ ആരംഭിച്ച സാങ്കേതിക തകരാർ അക്ഷരാർത്ഥത്തിൽ അഷ്ടമുടി ലൈവ് ന്യൂസിൻ്റെ പ്രവർത്തനത്തെ ആകെ ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസവും ഇത് പരിഹരിക്കാനാകാതെ വന്നതോടെ പുതിയ സേവനദാതാവിനെ കണ്ടെത്താനുള്ള ശ്രമവും സമാന്തരമായി നടന്നു വരികയായിരുന്നു. ഇതിനിടെ ഞായറാഴ്ച രാവിലെ പോർട്ടലിൽ വിദഗ്ദ സംഘം കുറ്റമറ്റ പരിശോധന നടത്തുകയും മണിക്കൂറുകൾ ശേഷം പുനഃസജ്ജമാക്കുകയും ആയിരുന്നു.
അഷ്ടമുടി ലൈവ് പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിച്ചു; വാർത്തകൾ ഇനി മുതൽ യഥാസമയം ലഭിക്കുമെന്ന് ചാനൽ സി.ഇ.ഓ
അഷ്ടമുടി ലൈവ് ന്യൂസ് പോർട്ടലിൽ വെള്ളിയാഴ്ചയോടെ ആരംഭിച്ച സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി ചാനൽ സി.ഇ.ഓ അറിയിച്ചു. വാർത്തകൾ ഇനി മുതൽ യഥാസമയം ലഭിക്കുമെന്നും സഹകരിച്ചവർക്ക് നന്ദി അറിയിക്കുന്നതായും സി.ഇ.ഓ & ചീഫ് എഡിറ്റർ ഷെജീർ ജമാലുദ്ദീൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. മൂന്ന് ദിവത്തോളമായി തുടർന്ന സാങ്കേതിക തകരാർ ഞയറാഴ്ച രാത്രി എട്ട് മണിയോടെയാണ് വിദഗ്ധ സംഘം പരിഹരിച്ചത്. തകരാറുകളുടെ കാരണം വ്യക്തമല്ലെന്നും തുടർ നടപടികൾ സ്വീകരിച്ചു വരുകയാണെന്നും എഡിറ്റർ ഇൻഷാദ് സജീവ് പറഞ്ഞു.
0 Comments