ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിര്‍മാണത്തിന് വേണ്ടി ശേഖരിച്ച് ഉപയോഗിക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. ഇതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ച് ശുചീകരണ വേളയില്‍ തന്നെ ശേഖരിക്കും. കല്ല് അനധികൃതമായി ശേഖരിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും മേയര്‍ വ്യക്തമാക്കി.
പൊങ്കാലയോട് അനുബന്ധിച്ച് കൂടുതല്‍ ശുചിമുറികള്‍ സജ്ജമാക്കും. പൊങ്കാലയ്ക്കുള്ള മണ്‍പാത്രങ്ങളിലെ മായം പരിശോധിക്കാന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. പൊങ്കാല ശുചീകരണത്തിനുള്ള വാഹനങ്ങളും മേയര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റിന്റെ തലപ്പത്ത് ആദ്യമായി ഒരു വനിത അധ്യക്ഷയായി എത്തിയ ശേഷമുള്ള പൊങ്കാലയാണ് ഇത്തവണത്തേത്. ഭക്തജനങ്ങള്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഗീതാകുമാരി പറഞ്ഞു.
0 Comments