banner

ആളെ രോഗിയാക്കി വേണോ അമിത ലാഭം?!; വിൽക്കാനായി എത്തിച്ച മത്സ്യങ്ങളിൽ ഫോർമാലിൻ; പിടിച്ചെടുത്ത് നശിപ്പിച്ചു

ആലപ്പുഴ ( Ashtamudy Live News ) : ആലപ്പുഴയിൽ നഗരസഭയുടെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും മിന്നൽ പരിശോധനയിൽ ഫോർമാലിൻ കലർന്ന മത്സ്യങ്ങൾ പിടിച്ചെടുത്തു. വിൽക്കാനായി എത്തിച്ച മത്സ്യങ്ങളിലാണ് ഫോർമാലിന്റെ അംശം കണ്ടെത്തിയത്. 

കാഞ്ഞിരംചിറ വാർഡിൽ മാളികമുക്ക് മാർക്കറ്റിൽ നിന്നുമാണ് ഫോർമാലിൻ കലർന്ന 10 കിലോഗ്രാം കേര മീനും 15 കിലോഗ്രാം ചൂരയും പിടിച്ചെടുത്തത്.

പിടിച്ചെടുത്ത മത്സ്യം പരിശോധനയ്ക്കുശേഷം അധികൃതർ നശിപ്പിച്ചു. ചെറിയ അളവിൽപോലും പതിവായി ഫോർമലിൻ ഉള്ളിൽച്ചെന്നാൽ ഉദര- ദഹനേന്ദ്രിയ വ്യവസ്ഥയെയും കരൾ,- വൃക്ക എന്നിവയേയും  തകരാറിലാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഫുഡ് സേഫ്റ്റി ഓഫീസർ ചിത്ര മേരി തോമസ്, ഫിഷറീസ് സബ് ഇൻസ്പെക്ടർ എസ് ദീപു, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനിക്കുട്ടൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി ഷാലിമ, വി ജാൻസിമോൾ, വിനീത പി ദാസൻ, എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Post a Comment

0 Comments