ചോദ്യപേപ്പര്‍ പച്ച മഷികൊണ്ടാകാത്തത് ഭാഗ്യമായെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇല്ലെങ്കില്‍ താന്‍ രാജി വയ്ക്കേണ്ടി വന്നേനെയെന്നും അബ്ദുറബ്ബ് പരിഹസിച്ചു.
പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍ ഒരുമിച്ചു നടക്കുന്നതിനാല്‍ ചോദ്യപേപ്പര്‍ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന വിശദീകരണം. അതേസമയം ചുവപ്പു മഷിക്ക് എന്താണ് കുഴപ്പമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു.
പി കെ അബ്‌ദുറബ്ബിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ അച്ചടിച്ചിരിക്കുന്നത് ചുവപ്പു മഷിയില്‍. ഏതായാലും പച്ച മഷിയാവാത്തത് ഭാഗ്യം. ഇല്ലെങ്കില്‍ ഞാന്‍ രാജി വയ്ക്കേണ്ടി വന്നേനെ. അന്നൊക്കെ ചോദ്യപേപ്പറില്‍ ചോദ്യങ്ങള്‍ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാല്‍ ചന്ദ്രഹാസമിളകുകയും, അഞ്ചാറ് കെഎസ്‌ആര്‍ടിസി ബസുകള്‍ എറിഞ്ഞു തകര്‍ക്കുകയും, മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജില്‍ വരെ കയറി ചാക്യാര്‍കൂത്ത് നടത്തുകയും ചെയ്തിരുന്ന എന്തെല്ലാം ‘പാരമ്ബര്യ കല’കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നത്.
0 Comments