banner

മുൻ കൊല്ലം രൂപതാ മെത്രാൻ ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസ് കാലം ചെയ്തു

കൊല്ലം രൂപതയുടെ മുൻ മെത്രാൻ ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസ് (98) കാലംചെയ്തു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊല്ലം രൂപതയുടെ പന്ത്രണ്ടാമത്തെയും തദ്ദേശീയനായ രണ്ടാമത്തെയും ബിഷപ്പായിരുന്നു ജോസഫ് ജി. ഫെർണാണ്ടസ്.

23 വർഷം കൊല്ലം ബിഷപായിരുന്നു. 2001 ഡിസംബർ 16 ന് സ്ഥാനം ഒഴിഞ്ഞു. പള്ളികളിൽ ക്രിസ്ത്യൻ കമ്യൂണിറ്റികൾക്കും കുടുംബ യൂണിറ്റുകൾക്കും രൂപം നൽകിയതും ജോസഫ് ജി. ഫെർണാണ്ടസ് ആയിരുന്നു. 

തങ്കശ്ശേരി ഇൻഫൻ്റ് ജീസസ് കത്തീഡ്രലിൽ ഇന്ന് വൈകിട്ട് ഏഴു മുതൽ മൃതശരീരം പൊതുദർശനത്തിന് വെയ്ക്കും. മൃതസംസ്കാരം മാർച്ച് ആറിന് നടക്കും.

Post a Comment

0 Comments