banner

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്

കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,760 രൂപയായി. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിനു ശേഷമാണ് ഇന്ന് സ്വർണവില ഉയർന്നത്. 

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 400 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 5,470 രൂപയായി. 

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 15 രൂപ ഉയർന്ന് 4,545 രൂപയായിട്ടുണ്ട്. മാർച്ച് 18- നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്.

Post a Comment

0 Comments