banner

ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തിന് തുടക്കംകുറിച്ച്‌ ആനയോട്ടം ഇന്ന്

ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തിന് തുടക്കംകുറിച്ച്‌ ആനയോട്ടം ഇന്ന്.

വൈകിട്ട് മൂന്നുമണിച്ച്‌ മഞ്ജുളാലില്‍നിന്ന് ആരംഭിക്കുന്ന ആനയോട്ടത്തില്‍ 19 ആനകള്‍ പങ്കെടുക്കും. അഞ്ച് ആനകളെ ഓടിക്കും.

ഇന്ന് രാവിലെ ആനയില്ലാശീവേലിയാണ്. ഭഗവാന്റെ തങ്കത്തിടമ്ബ് കയ്യിലെടുത്ത് എഴുന്നള്ളിച്ച്‌ കീഴ്ശാന്തി ശീവേലി പൂര്‍ത്തിയാക്കും. ക്ഷേത്രത്തില്‍ ആന ഇല്ലാതിരുന്ന കാലത്ത് കൊടിയേറ്റ ദിവസം രാവിലെ ആന എത്തിയില്ലെന്നും എന്നാല്‍ ഉച്ചകഴിഞ്ഞപ്പോള്‍ ആനകള്‍ കൂട്ടത്തോടെ ഓടിയെത്തിയെന്നുമുള്ള ഐതിഹ്യത്തിന്റെ ഭാഗമാണ് ആനയില്ലാശീവേലിയും ആനയോട്ടവും. ഉത്സവത്തിന്റെ ആദ്യ ദിവസം മാത്രമാണ് ഗുരുവായൂരില്‍ ആനയില്ലാശീവേലി നടക്കുന്നത്. ആദ്യം ക്ഷേത്രഗോപുരം കടക്കുന്ന ആന ഏഴ് പ്രദക്ഷിണം പൂര്‍ത്തിയാക്കും.

ഇന്ന് രാത്രി തന്ത്രി ചേന്നാസ് ദിനേശന്‍ സ്വര്‍ണധ്വജത്തില്‍ സപ്തവര്‍ണക്കൊടിയേറ്റുന്നതോടെയാണ് ഗുരുവായൂരില്‍ 10 ദിവസത്തെ ഉത്സവം ആരംഭിക്കുക. ‌കലാമണ്ഡലത്തിന്റെ കഥകളിയോടെ കലാപരിപാടികള്‍ക്കും തുടക്കം കുറിക്കും.

Post a Comment

0 Comments