banner

കാറിൽ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം; ഇന്ത്യൻ നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

മുതിർന്ന നടനും സംവിധായകനുമായ സതീഷ് കൗശിക് (66) ഡൽഹിയിൽ വച്ച് അന്തരിച്ചു. ഡൽഹിയിൽ കാറിൽ യാത്ര ചെയ്യവേ സതീഷിന് ഹൃദയാഘാതം ഉണ്ടായെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ വിയോഗ വാർത്ത അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും നടനുമായ അനുപം ഖേർ സ്ഥിരീകരിച്ചു. 

സതീഷിന്റെ മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മുംബൈയിലെത്തുമെന്നാണ് കരുതുന്നത്. അനുപം ഖേർ തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വാർത്ത പുറത്തുവന്നതോടെ സിനിമാലോകം ഞെട്ടലിലാണ്, പലരും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. 

അന്തരിച്ച നടൻ സതീഷ് കൗശിക്കിന്റെ നിരവധി താരങ്ങളായ സുഹൃത്തുക്കളും അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുകയും നടനുമായുള്ള ചില രസകരമായ നിമിഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. 

Post a Comment

0 Comments