banner

'എല്ലാ കള്ളന്മാര്‍ക്കും എങ്ങനെ പൊതുവായ മോദി എന്ന പേരു വന്നു’; നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ പഴയ ട്വീറ്റും വൈറലാവുന്നു

ഡല്‍ഹി ( Ashtamudy Live News ) : മോദി പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവായ രാഹുല്‍ഗാന്ധി ശിക്ഷിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ പഴയ ട്വീറ്റും വൈറലാവുന്നു.

രാഹുലിന്റെ പരാമര്‍ശത്തോട് സമാനമായ പരാമര്‍ശം നടത്തിയ ഖുശ്ബുവിന്റെ ട്വീറ്റാണ് കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ പങ്കുവെച്ചിട്ടുള്ളത്. ‘എല്ലാ കള്ളന്മാര്‍ക്കും എങ്ങനെ പൊതുവായ മോദി എന്ന പേരു വന്നു’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. 2019ലെ ഈ പരാമര്‍ശത്തിന്റെ പേരിലാണ് രാഹുലിന് സൂറത്ത് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

2018ല്‍ ഖുശ്ബു കോണ്‍ഗ്രസ് നേതാവായിരുന്ന സമയത്തുള്ള മോദി വിമര്‍ശനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എല്ലാ അഴിമതിക്കാര്‍ക്കും മോദി എന്ന പേരുണ്ടെന്നായിരുന്നു ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ ട്വീറ്റ്. നിരവധി പേരാണ് ഖുശ്ബുവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്. ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബുവിനെതിരെ ഇതിന്റെ പേരില്‍ കേസ് എടുക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നുണ്ട്.

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധി എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെടുകയായിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. നിരവധി നേതാക്കളാണ് രാഹുലിന് പിന്തുണ അര്‍പ്പിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുല്‍ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഉടന്‍ ഒഴിയേണ്ടി വരും. ഒരു മാസത്തിനകം വീടൊഴിയാനാകും നോട്ടീസ് നല്‍കുക. വയനാട് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ നിലവില്‍ തടസ്സമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്. നിയമ വിദഗ്ധരുമായി ആലോചിച്ച്‌ തീരുമാനം എന്ന് വ്യക്തമാക്കുന്ന കമ്മീഷന്‍ ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്നാണ് നയമെന്നും വ്യക്തമാക്കുന്നു.

Post a Comment

0 Comments