banner

അഞ്ചാലുംമൂട്ടിൽ വൻ തീപിടുത്തം; ഫയർഫോഴ്സും പോലീസും സ്ഥലത്ത്

(ചിത്രങ്ങൾ: സുനിൽകുമാർ, അഷ്ടമുടി ലൈവ് ന്യൂസ് )

അഞ്ചാലുംമൂട് ( Ashtamudy Live News ) : അഞ്ചാലുംമൂട്ടിൽ വൻ തീപിടുത്തം. അഞ്ചാലുംമൂട് പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിനും മൃഗാശുപത്രിക്കും ഇടയിലാണ് വൻ തീപിടുത്തം ഉണ്ടായത്. സ്ഥലത്തെ ഹരിത കർമ്മ സേന യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിയ്ക്കാതെ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിയതോടെയാണ് കെട്ടിടത്തിലും തീപടർന്നത്. സ്ഥലത്തേക്ക് 8 യൂണിറ്റ് ഫയർഫോഴ്സ് എത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള പരിശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികാരികൾ വ്യക്തമാക്കി.

Post a Comment

0 Comments