banner

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ വന്‍ വര്‍ദ്ധന

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ വന്‍ വര്‍ദ്ധന. മാര്‍ച്ച് 17ന് അവസാനിച്ച ആഴ്ചയില്‍ വിദേശ നാണ്യ ശേഖരം 12.798 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 572.801 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. കഴിഞ്ഞ റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ കരുതല്‍ ശേഖരം 2.39 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 560.003 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

2021 ഒക്ടോബറിലാണ് രാജ്യത്തിന്റെ ഫൊറെക്സ് കിറ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 645 ബില്യണ്‍ ഡോളറിലെത്തിയത്. മാര്‍ച്ച് 17ന് അവസാനിച്ച ആഴ്ചയില്‍, കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 10.485 ബില്യണ്‍ യു.എസ് ഡോളര്‍ വര്‍ദ്ധിച്ച് 505.348 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 

സ്വര്‍ണശേഖരം 2.187 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 44.109 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍ബിഐ അറിയിച്ചു. അതുപോലെ സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) 98 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 18.219 ബില്യണ്‍ ഡോളറിലെത്തി. റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ ധനം 29 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 5.125 ബില്യണ്‍ ഡോളറിലെത്തി.

Post a Comment

0 Comments