ഡൽഹി : ഇന്ത്യയിലെ കോവിഡ് കേസുകള്‍ 3000 കടന്നു. 24 മണിക്കൂറിനിടെ 3016 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 40% വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 300 കടന്നിരിക്കുകയാണ്. കോവിഡ് വ്യാപന രൂക്ഷമായ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍.
പ്രതിദിന കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ മുന്നൂറോളം പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
0 تعليقات