Latest Posts

ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധം; ഫേസ്ബുക്ക് വീഡിയോയിലൂടെ സംഭവം തുറന്ന് പറഞ്ഞു; ശേഷം പ്രവാസി മലയാളിയായ ഭർത്താവ് ജീവനൊടുക്കി


ആലപ്പുഴ ( Ashtamudy Live News ) :  ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധമുണ്ടെന്ന് മനസിലാക്കിയ ഭർത്താവ് ജീവനൊടുക്കി. പ്രവാസി മലയാളിയായ ബൈജു രാജു ആണ് കായംകുളത്തെ ലോഡ്ജിൽ ആത്മഹത്യ ചെയ്തത്. ഭാര്യയ്ക്ക് കൂടെ പഠിച്ച യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

അവിഹിത ബന്ധത്തെ കുറിച്ച് ഭാര്യയോട് ചോദിക്കുന്നതും, ഭാര്യ നൽകുന്ന ഉത്തരങ്ങളുമാണ് ബൈജു രാജു ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഇനി ജീവിച്ചിരുന്നിട്ട് ഒന്നും ചെയ്യാനില്ലെന്നും തനിക്ക് എല്ലാം നഷ്ടമായെന്നും ഇയാൾ ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

കഴിഞ്ഞ ആറു മാസത്തോളമായി ഇയാളുടെ ഭാര്യ മറ്റൊരു യുവാവുമായി അവിഹിത ബന്ധത്തിലായിരുന്നു. ഭാര്യ യുവാവിന് അയച്ച വാട്സപ്പ് മെസേജ് ബൈജു രാജു കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളാണ് ഇയാൾ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്. തന്റെ സമ്പാദ്യം മുഴുവൻ ഭാര്യയും അമ്മയും ചേർന്ന് തട്ടിയെടുത്തെന്നും ബൈജു രാജു പറയുന്നു.

0 Comments

Headline