Latest Posts

'അനധികൃത മത്സ്യക്കച്ചവടം' പിടികൂടിയ ഹെൽത്ത് ഇൻസ്പെക്ടറുടെ കൈ വെട്ടുമെന്ന് സിഐടിയു നേതാവിന്റെ ഭീഷണിപ്പെടുത്തി

അനധികൃത മീന്‍ വില്‍പ്പന പിടിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സിഐടിയു നേതാവിന്റെ ഭീഷണി. മത്സ്യ തൊഴിലാളി യൂണിയന്‍ സിഐടിയു പത്തനംതിട്ട ജില്ലാ സെക്രട്ടറി സക്കീര്‍ അലങ്കാരത്ത് ആണ് പത്തനംതിട്ട നഗരസഭ ഓഫീസില്‍ എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്.

കഴിഞ്ഞ ശനിയാഴ്ച ആണ് സംഭവം. നഗരത്തിലെ അനധികൃത മീന്‍കച്ചവടം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപു പിടികൂടിയിരുന്നു ഇതിനെ തുടര്‍ന്നാണ് സിഐടിയു നേതാവ് നഗരസഭ ഓഫീസില്‍ എത്തി ഭീഷണി മുഴക്കിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടരുടെ കൈ വെട്ടുമെന്നായിരുന്നു ഭീഷണി.

നഗരസഭാ ഓഫീസിലെത്തി ജീവനക്കാരെ ഭീഷണിപെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്‌വന്നിട്ടുണ്ട്. നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ സക്കീര്‍ അലങ്കാരത്തിനെതിരെ പൊലീസ് കേസ് എടുത്തു.

0 Comments

Headline