കഴിഞ്ഞ ശനിയാഴ്ച ആണ് സംഭവം. നഗരത്തിലെ അനധികൃത മീന്‍കച്ചവടം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപു പിടികൂടിയിരുന്നു ഇതിനെ തുടര്‍ന്നാണ് സിഐടിയു നേതാവ് നഗരസഭ ഓഫീസില്‍ എത്തി ഭീഷണി മുഴക്കിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടരുടെ കൈ വെട്ടുമെന്നായിരുന്നു ഭീഷണി.
നഗരസഭാ ഓഫീസിലെത്തി ജീവനക്കാരെ ഭീഷണിപെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്‌വന്നിട്ടുണ്ട്. നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ സക്കീര്‍ അലങ്കാരത്തിനെതിരെ പൊലീസ് കേസ് എടുത്തു.
0 تعليقات