banner

'അമ്മ, അച്ഛാ സോറി..എനിക്ക് സമ്മര്‍ദ്ദം താങ്ങാനാവുന്നില്ല'; കുറിപ്പെഴുതി വെച്ച ശേഷം എഞ്ചിനീയറിങ് വിദ്യാര്‍ഥി ജീവനൊടുക്കി

ഹരിയാന ( Ashtamudy Live News ) : മാതാപിതാക്കള്‍ക്ക് കുറിപ്പെഴുതി വെച്ച ശേഷം എഞ്ചിനീയറിങ് വിദ്യാര്‍ഥി കോളേജിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹരിയാനയിലെ പാനിപ്പത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. 

സമല്‍ഖയിലുള്ള പിഐഇടി കോളേജ് വിദ്യാര്‍ത്ഥിനിയായ ജാന്‍വിയാണ് ജീവനൊടുക്കിയത്. പെണ്‍കുട്ടി നിലത്ത് വീണത് കണ്ടയുടന്‍ കോളേജ് അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ച്. ഇവരെത്തി ജാന്‍വിയെ പാനിപ്പത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. ഇവിടെ വെച്ച് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ജാന്‍വിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.  

തുുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളോട് മാപ്പ് അപേക്ഷിച്ച് കൊണ്ടെഴുതിയ കത്തില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതിന്റെ കാരണവും വ്യക്തമാക്കുന്നു. 'എനിക്ക് ഒരു എഞ്ചിനീയര്‍ ആകാന്‍ കഴിയില്ല, എനിക്ക് ഇനി സമ്മര്‍ദ്ദം താങ്ങാന്‍ കഴിയില്ല. അതിനാലാണ് ഞാന്‍ ആത്മഹത്യ ചെയ്യുന്നത്...  അമ്മയും അച്ഛനും ക്ഷമിക്കണം. ഞാന്‍ അവസാനിപ്പിക്കുന്നു'.

പിഐഇടി കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് ജാന്‍വിയെന്ന് സമല്‍ഖ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സുനില്‍ ശര്‍മ്മ പറഞ്ഞു. പെണ്‍കുട്ടി കുറച്ചു കാലമായി വിഷാദാവസ്ഥയിലായിരുന്നു. ഇക്കാരണത്താല്‍ കോളേജിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. വിഷയത്തില്‍ അന്വേഷണം നടന്നുവരികയാണ്. മരിക്കും മുമ്പ് വിദ്യാര്‍ത്ഥിനി സ്വന്തം വീട്ടില്‍ ആത്മഹത്യാ കുറിപ്പ് എഴുതി സൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു. എന്നാല്‍ ജാന്‍വി ജീവനൊടുക്കിയെന്ന വാര്‍ത്തയറിഞ്ഞതിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങള്‍.

Post a Comment

0 Comments