banner

ജമ്മു കശ്മീരും ലഡാക്കും ഉൾപ്പെടുന്ന മുഴുവൻ കേന്ദ്രഭരണ പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യഭാഗം; യു.എന്നിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ

ജമ്മു കശ്മീരും ലഡാക്കും ഉൾപ്പെടുന്ന മുഴുവൻ കേന്ദ്രഭരണ പ്രദേശവും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ജഗ്പ്രീത് കൗർ. യുഎന്നിലാണ്  നിലപാട് വ്യക്തമാക്കിയത്.

ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) പ്രസ്താവനയിൽ ഇന്ത്യയെ പറ്റി വസ്തുതാപരമായി തെറ്റായ പരാമർശങ്ങളാണ് പറഞ്ഞെന്നും അത് നിരസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി അടുത്തിടെ ജമ്മു കശ്മീർ ‘അധിനിവേശ’ത്തെ കുറിച്ച് പരാമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
മൊസാംബിക് പ്രസിഡൻസിയിൽ നടന്ന കൗൺസിലിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും കുറ്റകൃത്യങ്ങളെയും കുറിച്ച് ബിലാവൽ ഭൂട്ടോ സംസാരിച്ചിരുന്നു. ഇതിനിടയിലാണ് ഭൂട്ടോ കശ്മീറിന്റെ വിഷയത്തെ കുറിച്ച് പരാമർശിച്ചത്.

Post a Comment

0 Comments