കൊച്ചി ( Ashtamudy Live News ): ചികിത്സയിൽ കഴിയുന്ന നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് കൊച്ചിയിൽ നിന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നതിനാൽ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്.
0 تعليقات