banner

പ്രണയിച്ചത് പതിനെട്ടുകാരിയാണെന്ന് കരുതി; നാല് മക്കളെ ഉപേക്ഷിച്ചെത്തിയ വീട്ടമ്മയെ സ്വീകരിക്കാതെ യുവാവ്, ഒടുവിൽ പോലീസെത്തി!!

മലപ്പുറം : പതിനെട്ടുകാരിയെന്ന് കരുതി ഇരുപത്തിരണ്ടുകാരൻ ഇൻസ്റ്റഗ്രാമിലൂടെ പ്രണയിച്ചത് നാല് കുട്ടികളുടെ മാതാവായ വീട്ടമ്മയെ. യുവാവിന്റെ നിർബന്ധപ്രകരം വീട് വിട്ടിറങ്ങിയ വീട്ടമ്മ കാമുകന്റെ വീട്ടിലെത്തിയതോടെയാണ് താൻ പ്രണയിച്ചത് തന്നെക്കാൾ ഇരട്ടി പ്രായമുള്ള വീട്ടമ്മയെയാണെന്ന് കാമുകൻ തിരിച്ചറിഞ്ഞത്. 

ഇതോടെ വീട്ടമ്മയെ ഒഴിവാക്കാൻ യുവാവും കുടുംബവും ശ്രമം നടത്തിയെങ്കിലും വീട്ടമ്മ തിരിച്ച് പോകാൻ തയ്യാറായില്ല. തുടർന്ന് പോലീസിനെ വിവരമറിയിച്ചതോടെയാണ് വീട്ടമ്മ തിരിച്ച് പോയത്.

കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയാണ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാനായി വീടും കുടുംബവും ഉപേക്ഷിച്ച് മലപ്പുറത്തെത്തിയത്. ഒരു വർഷം മുൻപാണ് വീട്ടമ്മയുമായി യുവാവ് ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചത്. പതിനെട്ട് വയസുകാരിയായ വിദ്യാര്ഥിനിയാണെന്ന് കരുതിയാണ് യുവാവ് ചാറ്റ് ചെയ്തിരുന്നത്. 

ഫോൺ വിളിച്ച് സംസാരിച്ചപ്പോഴും പ്രായമുള്ള യുവതിയാണെന്ന് യുവാവിന് മനസ്സിലായിരുന്നില്ല.

സൗഹൃദം പ്രണയമായതോടെ യുവാവ് കാമുകിയോട് വീട് വിട്ടിറങ്ങി വരാൻ നിർബന്ധിക്കുകയായിരുന്നു. ഇത് വിശ്വസിച്ച് വീട്ടമ്മ വീടുവിട്ടറങ്ങി വരികയും ചെയ്തു. എന്നാൽ വീട്ടിലെത്തിയ തന്റെ കാമുകിയെ കണ്ട യുവാവ് ഞെട്ടുകയും കരയുകയുമായിരുന്നു. 

പതിനെട്ടുകാരിയാണെന്ന് കരുതിയാണ് താൻ പ്രണയിച്ചതെന്ന് യുവാവ് പറഞ്ഞു. എന്നാൽ വീട്ടമ്മ തിരിച്ച് പോകാൻ വിസമ്മതിച്ചതോടെ യുവാവിന്റെ വീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

Post a Comment

0 Comments