banner

പെയ്തത് ആസിഡ് മഴയല്ല, നടക്കുന്നത് വ്യാജപ്രചരണം: മലിനീകരണ നിയന്ത്രണ ബോർഡ്

കൊച്ചി ( Ashtamudy Live News ) : ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ആസിഡ് മഴയ്ക്ക് സാധ്യതയില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍ പി.ബി ശ്രീലക്ഷ്മി. ആസിഡ് മഴ സംബന്ധിച്ച ആശങ്കകള്‍ വേണ്ട. 

അന്തരീക്ഷത്തില്‍ സള്‍ഫര്‍ ഡയോക്‌സൈഡിന്റെ അളവ് വര്‍ധിക്കുമ്പോഴാണ് മഴയ്‌ക്കൊപ്പം ആസിഡിന്റെ സാന്നിധ്യം ഉണ്ടാകുന്നത്. അതിന് ഇവിടെ സാധ്യതയില്ല. 

കടമ്പ്രയാറിലെ വെള്ളവും പരിശോധിക്കുന്നുണ്ട്. സാമ്പിളുകളുടെ സെക്ടര്‍ പരിശോധനയാണ് നടത്തുന്നത്. 15 ദിവസത്തിനകം ഫലം ലഭിക്കുമെന്നും അത് ജനങ്ങളെ അറിയിക്കുമെന്നും ശ്രീലക്ഷ്മി പറഞ്ഞു. 

കടലിന്റെ സാമീപ്യമുള്ളതിനാല്‍ തീപിടിത്തവുമായി ബന്ധപ്പെട്ടുണ്ടായ പുക ഭൂരിഭാഗവും കാറ്റിനാല്‍ ഇല്ലാതായെന്നും ശ്രീലക്ഷ്മി പറഞ്ഞു.

Post a Comment

0 Comments