ഈ മാസം 28ന് മുമ്പ് തന്നെ കെട്ടിടം പൊളിച്ചുനീക്കുമെന്ന് സബ് കളക്ടർ സൂരജ് ഷാജി പറഞ്ഞു.കൂടുതൽ തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്. കായലിലെ ദ്വീപിലുള്ള റിസോർട്ട് ആയതിനാൽ പരിമിതി ഉണ്ടായിരുന്നുവെന്നും സബ് കലക്ടർ പറഞ്ഞു.
കെട്ടിടം പൂർണമായി പൊളിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.തീരദേശപരിപാലന ചട്ടലംഘനം ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികൾ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് കെട്ടിടം പൊളിച്ചുനീക്കാൻ കോടതി ഉത്തരവിട്ടത്. 11 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന 54 കെട്ടിടങ്ങൾ പൊളിച്ചുനീക്കാനാണ് സുപ്രീം കോടതി ഉത്തരവ്.
0 تعليقات