banner

വൈക്കം സത്യാഗ്രഹത്തിന്റെ സ്മരണയിൽ കേരളം; സാമൂഹ്യമാറ്റത്തിൻ്റെ വലിയ തുടക്കത്തിന് 100 വയസ്സ്

കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക വികാസഘട്ടത്തിൽ സമാനതകളില്ലാത്ത സംഭവമാണ് 1924-ൽ നടന്ന വൈക്കം സത്യാഗ്രഹസമരം. രാജ്യത്ത് തന്നെ അയിത്തത്തിനെതിരെ മുഴങ്ങിയ ആദ്യ എതിർശബ്ദങ്ങളിലൊന്നായിരുന്നു അത്. അയിത്തജാതിക്കാര്‍ക്ക് പൊതുവഴിയില്‍ സഞ്ചാരസ്വാതന്ത്ര്യം ആവശ്യപ്പെട്ട് വൈക്കത്ത് നടന്ന സമരമാണ് വൈക്കം സത്യാഗ്രഹം. 

വൈക്കം ക്ഷേത്രത്തിനു സമീപമുള്ള റോഡുകളില്‍ പോലും അയിത്തജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച സവര്‍ണ നിലപാടിനെതിരെയാണ് ബഹുജന പ്രക്ഷോഭം നടന്നത്. 1924 മാര്‍ച്ച് 30 ന് ആരംഭിച്ച് 604 ദിവസം നീണ്ട ആ സമരം അവസാനിച്ചത് 1925 നവംബര്‍ 23 നായിരുന്നു.

വൈക്കം മഹാദേവർ ക്ഷേത്രത്തിലേക്കുള്ള നാല് പൊതുവഴികളില്‍ അയിത്തജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ശ്രീനാരായണ ഗുരുവിനെ പോലും ഈ വഴി സഞ്ചരിക്കാന്‍ അനുവദിക്കാതെ വഴി തിരിച്ച് വിട്ടിട്ടുള്ളതായി ചരിത്രം പറയുന്നു. മഹാത്മാ ഗാന്ധി രൂപംകൊടുത്ത സൃഷ്ടിപര പ്രവര്‍ത്തനപരിപാടികളില്‍ മുഖ്യമായിരുന്നു അയിത്തോച്ചാടനം. വൈക്കത്ത് സത്യാഗ്രഹസമരം തുടങ്ങാൻ കോൺഗ്രസ് നിർണായക തീരുമാനം എടുത്തത് 1924 ഫെബ്രുവരി 28-നാണ്. 

إرسال تعليق

0 تعليقات