banner

ഇന്ത്യന്‍ എംബസിക്ക് മുന്നിലെ ഖലിസ്ഥാന്‍ പ്രതിഷേധം; കാനഡ ഹൈക്കമ്മീഷ്ണറെ വിളിച്ചുവരുത്തി എതിര്‍പ്പറിയിച്ച് ഇന്ത്യ

ഡൽഹി : കാനഡയിലെ ഇന്ത്യന്‍ എംബസിക്ക് മുന്നിലെ ഖലിസ്ഥാന്‍ വാദികളുടെ സമരത്തില്‍ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ. കനേഡിയന്‍ ഹൈക്കമ്മീഷ്ണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പുറത്തിറക്കിയ പ്രസ്തവനയിലാണ് ഇത് വ്യക്തമാക്കിയത്.
കഴിഞ്ഞ കുറച്ചുദിവസമായി കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിനുമുന്നില്‍ നടക്കുന്ന ഖലിസ്ഥാന്‍ പ്രതിഷേധത്തില്‍ കടുത്ത നടപടികളുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടേയും നയതന്ത്ര കാര്യാലയത്തിന്റേയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും കാനഡിയന്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കമ്മീഷ്ണറെ അറിയിച്ചു. നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ കര്‍ത്തവ്വ്യ നിര്‍വ്വഹണം സുഗമമായി നടത്താന്‍ സാധിക്കുന്ന വിധത്തിലുള്ള അന്തരീക്ഷമൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

പൊലീസിന്റെ സാന്നിധ്യത്തില്‍ കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെയും നയതന്ത്ര ദൗത്യത്തിന്റെയും സുരക്ഷ ഭേദിക്കുന്ന വിധത്തില്‍ പ്രതിഷേധം നടത്താന്‍ എങ്ങനെ സാധിച്ചുവെന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കനേഡിയന്‍ ഹൈക്കക്കമ്മീഷണില്‍ നിന്നും വിശദീകരണം തേടിയതായാണ് വിവരം. കഴിഞ്ഞ ഞായറാഴ്ച്ച ഖലിസ്ഥാന്‍ അനുകൂല പ്രതിഷേധത്തെ തുടര്‍ന്ന് കാനഡയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക്‌ ഒരു പരിപാടി തന്നെ റദ്ദാക്കേണ്ടിവന്നിരുന്നു.

ഖാലിസ്ഥാന്‍ നേതാവ് അമൃതപാല്‍ സിങ്ങിനെതിരെ ശക്തമായ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നതിനിടെയാണ് കാനഡയക്കമുള്ള രാജ്യങ്ങളില്‍ ഇതിനെതിരെ ഖാലിസ്ഥാൻ വാദികളുടെ പ്രതിഷേധം ശക്തമാകുന്നത്.

Post a Comment

0 Comments