banner

കൊല്ലത്ത് പോലീസ് മർദ്ദനത്തിനിരയായി റിമാൻ്റ് ചെയ്യപ്പെട്ട പൊതുപ്രവർത്തകന് ജാമ്യം

കൊല്ലം ( Ashtamudy Live News ) : കൊല്ലത്ത് പോലീസ് മർദ്ദനത്തിനിരയായി റിമാൻ്റ് ചെയ്ത് പൊതുപ്രവർത്തകന് ജാമ്യം. കൊല്ലം കരിക്കോട് മഫ്തിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥർ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ കയറിയത് ചോദ്യം ചെയ്ത സിനി ലാലിനെയാണ് കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് റിമാൻ്റിലാക്കിയത്. 

സംഭവസ്ഥലത്ത് വച്ച് തന്നെ കിളികൊല്ലൂർ പോലീസിൻ്റെ സാന്നിധ്യത്തിൽ മഫ്തി വേഷത്തിലുണ്ടായിരുന്ന കുണ്ടറ പോലീസ് സിനി ലാലിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ചോദ്യം ചെയ്ത വൈരാഗ്യത്തിൽ പോലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തെന്നുമാണ് ആക്ഷേപം.

ജയിലിൽ തുടരവേ മൂന്നാം ദിനമാണ് സിനി ലാലിന് ജാമ്യം ലഭിക്കുന്നത്. ശാരീരിക മർദനത്തിനിരയായ ഇദ്ദേഹത്തെ വിദഗ്ദ ചികിത്സയ്ക്കായി അടുത്ത ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

Post a Comment

0 Comments