banner

കൊല്ലത്ത് സൈനികനേയും സഹോദരനേയും പോലീസ് കസ്റ്റഡിയിൽ മർദിച്ച സംഭവം; കേസിൻ്റെ നേരറിയാൻ സി.ബി.ഐ എത്തുമെന്ന് സൂചന!, പ്രതിക്കൂട്ടിലാകുന്നത് പോലീസ്?

കൊല്ലം ( Ashtamudy Live News ) : കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും  മര്‍ദനത്തിന് ഇരയായ സംഭവത്തില്‍  അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമെന്ന് സൂചന. സൈന്യത്തിൻ്റെ അന്വേഷണത്തിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണ സംഘമായ സി.ബി.ഐ കേസിലേക്ക് എത്തിയേക്കുമെന്ന സൂചന വരുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 25നാണ് പോലീസ് സേനയെ പ്രതിക്കൂട്ടിലാക്കിയ മർദ്ദന സംഭവം അരങ്ങേറിയത്.

സൈനികനെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനകം സമീപത്തെ സൈനിക റെജിമെന്റില്‍ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ വിഷ്ണുവിനെ അറസ്റ്റ് ചെയ്ത വിവരം വളരെ വൈകിയാണ് സൈന്യത്തെ അറിയിച്ചത്. തുടർന്ന് വിവരങ്ങൾ ആരാഞ്ഞ സൈനിക സംഘം മര്‍ദനത്തിനിരയായ സൈനികന്‍ വിഷ്ണുവിന്റെ വീട്ടിലെത്തി വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. പോലീസില്‍ നിന്നുണ്ടായ മര്‍ദനത്തിന്റെ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് സൈന്യം ശേഖരിച്ചത്.

എംഡിഎംഎ പ്രതികളെ ജാമ്യത്തിലെടുക്കാന്‍ വന്നവര്‍ പോലീസിനെ ആക്രമിച്ചെന്നായിരുന്നു പോലീസ് പത്രമാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സഹോദരങ്ങൾക്കെതിരെയുള്ള കേസ് കെട്ടിചമച്ചതാണെന്നു തെളിഞ്ഞിരുന്നു. ഇനി സി.ബി.ഐ കേസ് ഏറ്റെടുക്കുന്നതോടെ പോലീസ് സേന വീണ്ടും പ്രതികൂട്ടിലാകും.

Post a Comment

0 Comments