banner

നിയമസഭാ കയ്യാങ്കളി: സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന്

തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളിയുടെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന് ചേരും. രാവിലെ എട്ട് മണിക്കാണ് യോഗം. കഴിഞ്ഞ ദിവസത്തെ കയ്യാങ്കളിയുടെ പശ്ചാത്തലത്തിൽ സ്‌പീക്കറും നിയമസഭാ സെക്രട്ടറിയും നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് കക്ഷിനേതാക്കളുടെ യോഗം വിളിക്കാൻ തീരുമാനിച്ചത്. അതേസമയം നിയമസഭാ ഇന്നും പ്രക്ഷുബ്ധമായേക്കും.

നിയമസഭയിൽ നടന്ന സംഘർഷവും കയ്യാങ്കളിയും അസ്വാഭാവികമെന്നാണ് വിലയിരുത്തൽ. ഇതിനൊരു പരിഹാരം കണ്ടെത്താനാണ് യോഗം. യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കും. മർദിച്ച വാച്ച് ആൻറ് വാർഡുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് 6 പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്. കെ.കെ രമ, ഉമ തോമസ്, സനീഷ് കുമാർ ജോസഫ്, ടി.വി ഇബ്രാഹിം, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.കെ.എം അഷ്റഫ് എന്നിവരാണ് പരാതി നൽകിയത്.

തങ്ങളെ ആക്രമിച്ച വാച്ച് ആൻഡ് വാർഡുമാർക്കെതിരെ നടപടിയെടുക്കണം എന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാൻ വാച്ച് ആന്റ് വാർഡ് ശ്രമിച്ചതാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സ്പീക്കർ നീതി പാലിക്കണമെന്ന ബാനർ ഉയർത്തിയായിരുന്നു പ്രതിപക്ഷം ഓഫീസ് ഉപരോധിച്ചത്. സംഘർഷത്തിൽ കെ.കെ.രമയുടെ കൈയ്ക്ക് പരുക്കേറ്റു. ചവിട്ടേറ്റ് നിലത്തുവീണ സനീഷ് കുമാർ ജോസഫിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments