banner

ലൈഫ് മിഷൻ കേസ്; സിഎം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്‌തേക്കും

ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തരയ്ക്ക് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നിർദേശം. കഴിഞ്ഞയാഴ്‌ച സിഎം രവീന്ദ്രൻ ഇഡി അയച്ച നോട്ടീസിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. 

ശിവശങ്കറിനെക്കൂടാതെ രവീന്ദ്രന് എന്താണ് ലൈഫ് മിഷന്‍ കേസില്‍ ബന്ധം എന്നതാണ് ഇഡി അന്വേഷിക്കുന്നത്. നേരത്തെ രവീന്ദ്രന്റെ പങ്ക് വെളിവാക്കുന്ന നിരവധി വാട്‍സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യല്‍ രവീന്ദ്രന് എളുപ്പമാകില്ല. കഴിഞ്ഞ തവണ നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടിയാണ് രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.


Post a Comment

0 Comments