banner

ലൈഫ് മിഷൻ കോഴക്കേസ്; സി.എം.രവീന്ദ്രന് വീണ്ടും നോട്ടീസയച്ച് ഇ.ഡി.; ലൈഫ് മിഷൻ സി.ഇ.ഒയ്ക്കും ഹാജരാകാൻ നിർദ്ദേശം

തിരുവനന്തപുരം : ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇ.ഡി.വീണ്ടും നോട്ടീസ് നൽകി. 7ാം തിയതി ഹാജരാകാനാണ് നിർദ്ദേശം.രാവിലെ 10.30 ന് കൊച്ചി ഓഫിസിൽ ഹാജരാകാൻ ആണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

അതേസമയം ലൈഫ് മിഷൻ കോഴക്കേസിൽ ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർക്കും ഇഡി നോട്ടീസ് നല്കീട്ടുണ്ട്. പിബി നൂഹ് ഐഎഎസ് ഇന്ന് ഹാജരാകണമെന്ന് ഇഡി വ്യക്തമാക്കി.ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടുന്നതിനാണ് ഹാജരാകാൻ നി‍ർദ്ദശിച്ചത്.

വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കാനാണ് ഇ.ഡിയുടെ നീക്കം. ഇ.ഡി.നോട്ടീസ് അനുസരിച്ച് പി ബി നൂഹ് ഇന്ന് തന്നെ ഹാജരായേക്കും. വിവാദ കരാറിനും കേസിനും ശേഷമാണ് പിബി നൂഹ് ചുമതലയേൽക്കുന്നത്. എങ്കിലും ഓഫിസ് രേഖകളിലടക്കം വ്യക്തത വരുത്താനാണ് സിഇഒയെ നോട്ടീസ് നൽകി വരുത്തുന്നത്.

إرسال تعليق

0 تعليقات