banner

ഒരുലക്ഷം രൂപയുടെ ബോണ്ടിൽ സന്തോഷ് ഈപ്പന് ജാമ്യം

ലൈഫ് മിഷൻ പാർപ്പിട പദ്ധതിയുമായി ബന്ധപ്പെട്ട കോഴക്കേസിൽ ഒന്നാം പ്രതിയായ സന്തോഷ് ഈപ്പന് കലൂർ പി എം എൽ എ കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ബോണ്ടിൻമേലാണ് അറസ്റ്റ് ചെയ്ത് 7 ദിവസത്തിന് ശേഷം സന്തോഷ് ഈപ്പൻ പുറത്തിറങ്ങുന്നത്.

അതേ സമയം സമാന കേസിൽ നേരത്തെ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇപ്പോഴും റിമാന്റിൽ തുടരുകയാണ്. കേസിൽ നാലര കോടി രൂപ കൈക്കൂലി നൽകിയെന്ന് കണ്ടത്തിയതിനെ തുടർന്നാണ് സന്തോഷ് ഈപ്പൻ്റെ അറസ്റ്റെന്നായിരുന്നു ഇ ഡി കോടതിയിൽ അറിയിച്ചിരുന്നത്.

സന്തോഷ് ഈപ്പനെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിൻ്റെ ഭാഗമായി മൂന്ന് ദിവസം കസ്റ്റഡിയിൽ വാങ്ങിയും ഇ ഡി ചോദ്യം ചെയ്തിരുന്നു.

Post a Comment

0 Comments