banner

ഓടിക്കൊണ്ടിരുന്ന ലോറിയുടെ മുൻഭാഗത്ത് തീപിടിച്ച് അപകടം; ഉള്ളിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

കോഴിക്കോട് : കോഴിക്കോട് ദേശീയ പാത ഇരിങ്ങലിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ലോറിയുടെ മുൻഭാഗത്താണ് തീ പിടിച്ചത്. 

ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾക്കായി സാധനങ്ങൾ എത്തിച്ച ടോറസ് ലോറിയ്ക്കാണ് തീ പിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഡ്രൈവറും സഹായികളും രക്ഷപ്പെട്ടു.

സമീപത്തുണ്ടായിരുന്ന നിർമ്മാണ കമ്പനിയുടെ ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ശ്രമങ്ങൾ വിഫലമായതോടെ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. തീ പിടിടുത്തവുമായി ബന്ധപ്പെട്ട കാരണം വ്യക്തമല്ല.

إرسال تعليق

0 تعليقات