banner

'മഅ്ദനിയുടെ മോചനം': പിഡിപിയുടെ രാപകൽ സമരം നാളെ മുതൽ

കണ്ണൂർ : ഒന്നര പതിറ്റാണ്ടായി ബെംഗളൂരുവിൽ തടവറക്ക് സമാനമായ അവസ്ഥയിൽ ഗുരുതരമായ രോഗങ്ങളുമായി കഴിയുന്ന അബ്ദുന്നാസർ മഅ്ദനിയെ കേരളത്തിൽ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും വിചാരണ ഉടൻ പൂർത്തിയാക്കുന്നതിനും നിയമസഭ ഇടപെടണമെന്നാവശ്യപ്പെട്ട് പി ഡി പിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും രാപകൽ സമരം സംഘടിപ്പിക്കുന്നു. 

തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും നാളെ മുതലാണ് സമരമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകിട്ട് നാലിന് ആരംഭിക്കുന്ന സമരം 16ന് രാവിലെ 11ന് സമാപിക്കും. സി പി എം, കോൺഗ്രസ്സ്, ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളുംവിവിധ മത നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് അടുത്തയാഴ്ചയാണ് സമരം. 

Post a Comment

0 Comments