banner

‘മുടി വെട്ടിയതിന് കളിയാക്കി, ആക്രമിച്ചു’; പ്ലസ് വൺ വിദ്യാർത്ഥിനിയെ നടുറോഡിൽ മർദ്ദിച്ച സംഭവത്തിലെ ഒരു പ്രതി കൂടി പിടിയിൽ

തിരുവനന്തപുരം : ചേങ്കോട്ടുകോണത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ നടുറോഡിൽ മർദ്ദിച്ച കേസിലെ ഒരു പ്രതി കൂടി പിടിയിൽ. ചേങ്കോട്ടുകോണം സ്വദേശി ദീപു (36) ആണ് പിടിയിലായത്. സംഭവത്തിൽ ഇതിന് മുൻപ് രണ്ടുപേർ പിടിയിലായിരുന്നു. ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട് എന്ന് പൊലീസ് പറഞ്ഞു.

2022 ജൂണിൽ കെ എസ് ആർ ടി സി ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിലും 2010 ൽ കാട്ടായിക്കോണത്തു നടന്ന കൊലക്കേസിലും കോവളം വിഴിഞ്ഞം കഴക്കൂട്ടം സ്റ്റേഷനുകളിലും ദീപുവിനെതിരെ കേസുകളുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 9 ന് വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് പോകുകയായിരുന്ന സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് നാലംഗസംഘം ആക്രമിച്ചത്. സംഭവത്തിൽ പിരപ്പൻകോട് പ്ലാക്കീഴ് ശരണ്യ ഭവനിൽ അരുൺ പ്രസാദ് (31), കാട്ടായിക്കോണം മേലേ കാവുവിള വീട്ടിൽ വിനയൻ (28) എന്നിവരെ സംഭവ ദിവസം തന്നെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

Post a Comment

0 Comments