banner

മധ്യപ്രദേശിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദനമേറ്റു: നടപടി വേണമെന്ന് സ്റ്റാലിൻ

ചെ​ന്നൈ : മ​ധ്യ​പ്ര​ദേ​ശി​ലെ അ​മ​ർ​കാ​ന്ത് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ. വി​ദ്യാ​ർ​ഥി​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​വ​ർ ത​ന്നെ അ​വ​രെ മ​ർ​ദി​ക്കു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണ്.  

സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും രാ​ജ്യ​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ജാ​തീ​യ-​വം​ശീ​യ വി​വേ​ച​ന​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു എ​ന്നും സ്റ്റാ​ലി​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു. കു​റ്റ​വാ​ളി​ക​ൾ​ക്ക് ശി​ക്ഷ​യു​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

ഞാ​യ​റാ​ഴ്ച‌‌​യാ​ണ് അ​മ​ർ​കാ​ന്ത് ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ൽ ട്രൈ​ബ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ (ഐ​ജി​എ​ൻ​ടി​യു) നാ​ല് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. സ​ർ​വ​ക​ലാ​ശാ​ല ക​വാ​ട​ത്തി​ലെ കു​ടി​വെ​ള്ള​സം​ഭ​ര​ണി​യു​ടെ ചി​ത്രം പ​ക​ർ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. 

Post a Comment

0 Comments