banner

കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെയും രാജീവ് ശുക്ലയേയും നേരിൽ കണ്ട് നടൻ മമ്മൂട്ടി

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. വർഷങ്ങൾ നീണ്ട തന്റെ അഭിനയ സപര്യയിൽ എന്നും ഓർത്തുവയ്ക്കാൻ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി, പ്രായഭേദമെന്യെ ഓരോരുത്തരെയും അമ്പരപ്പിച്ചു കൊണ്ടേയിരിക്കുന്നു. മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗം ആകാറുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്.

ബിസിസിഐ വൈസ് പ്രസിഡന്റും രാജ്യസഭാം​ഗവുമായ രാജീവ് ശുക്ലയും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറും ആയി മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയ ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്. രമേഷ് പിഷാരടിയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ‘ജീവിതത്തിലെ ചില നിമിഷങ്ങൾ അസാധാരണമാണ്’ എന്നാണ് ഫോട്ടോയ്ക്ക് പിഷാരടി നൽകിയിരിക്കുന്ന ക്യാപ്ഷൻ. ജോണ്‍ബ്രിട്ടാസും ഇവര്‍ക്കൊപ്പം ഉണ്ട്.

إرسال تعليق

0 تعليقات