banner

കുണ്ടറയിൽ ധീര സ്വാതന്ത്ര്യ സമര സേനാനികളുടെ രക്തസാക്ഷി ദിനം എസ് എഫ് ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത് സിംഗ്, രാജ്ഗുരു, സുഖ് ദേവ് രക്തസാക്ഷി ദിനം വ്യാഴാഴ്ച എസ് എഫ് ഐ കുണ്ടറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കട ഇ.എം.എസ് ഭവനിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥി റാലി ഇളമ്പള്ളൂർ സ്കൂളിൽ നിന്ന് ആരംഭിച്ച് കുണ്ടറ മുക്കടയിൽ സമാപിച്ചു.

 യോഗം എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഗോപികൃഷ്ണൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യോഗത്തിൽ
എസ്എഫ്ഐ ഏരിയ പ്രസിഡന്റ്  ജിജോ അധ്യക്ഷനായി  എസ്എഫ്ഐ കുണ്ടറ ഏരിയ സെക്രട്ടറി അദ്വൈത്
സ്വാഗതം പറഞ്ഞു .ഏരിയ സെക്രട്ടറിയേറ്റ്  അംഗം അശ്വതി  നന്ദി അറിയിച്ചു.

Post a Comment

0 Comments