banner

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കോൺഗ്രസിലെ ഒറ്റുകാരനാണെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം : കോൺഗ്രസിലെ ഒറ്റുകാരൻ, ബിജെപിയുമായി ബന്ധം, മന്ത്രിമാരെ ആക്ഷേപിക്കുന്നു തുടങ്ങി പ്രതിപക്ഷ നേതാവിനെതിരെ കടുത്ത വിമർശനവുമായി മന്ത്രി റിയാസ്. 

ജീവിതത്തിൽ ഇന്നുവരെ അര മണിക്കൂർ പോലും ജയിൽ വാസം അനുഭവിക്കാത്ത വ്യക്തിക്ക് രാഷ്ട്രീയ ത്യാഗം എന്തെന്ന് അറിയില്ല. രാവിലെ ഗുഡ് മോണിങും വൈകീട്ട് ഗുഡ് ഈവിനിങും പറഞ്ഞ് പ്രതിപക്ഷ നേതാവിന്റെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ മന്ത്രിമാരെ കിട്ടില്ല. 

ബിജെപിക്ക് വേണ്ടി കോൺഗ്രസിനെ കോൺഗ്രസിൽ നിന്നുകൊണ്ട് ഒറ്റുകൊടുക്കുകയാണ് വിഡി സതീശനെന്നും മന്ത്രി റിയാസ് കുറ്റപ്പെടുത്തി.

Post a Comment

0 Comments