തിരുവനന്തപുരം ( Ashtamudy Live News ) : പ്രതിപക്ഷത്തിന്റേത് സ്‌പോണ്‍സേര്‍ഡ് സമരമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ആരെയോ സന്തോഷിപ്പിക്കാനുള്ള സമരമാണ്. ആരോ പിടിച്ച പുലിവാല്‍ എന്ന ചൊല്ലുണ്ട്, അതുപൊലെയാണ് സമരം.
വാലില്‍ നിന്ന് കൈവിട്ടാല്‍ മാധ്യമങ്ങള്‍ കളിയാക്കുമോ എന്ന ഭയമാണ്. അതുകൊണ്ട് ഈ വാലില്‍ നായര്‍ മുറുകെ പിടിച്ചിരിക്കുന്നത് ആണ് നല്ലത്.
അല്ലെങ്കില്‍ പുലി തിന്നുമെന്നും കെ ബി ഗണേഷ് കുമാര്‍ സഭയില്‍ പരിഹസിച്ചു.
ഇന്നലെ ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തില്‍ സഭ വെട്ടിച്ചുരുക്കേണ്ടതില്ല എന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാല്‍ പ്രതിപക്ഷം ഇന്ന് സഭയ്ക്കകത്ത് അനിശ്ചിതകാല സത്യാഗ്രഹം ഉള്‍പ്പടെ ആരംഭിച്ച സാഹചര്യത്തിലാണ് തീരുമാനം. ബജറ്റ് സംബന്ധിച്ച പ്രധാന ബില്ലുകളായ ധനവിനിയോഗ ബില്‍ ഉള്‍പ്പടെ പാസായി.
പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ വിമര്‍ശനവുമായി സ്പീക്കര്‍ രംഗത്തെത്തി. സ്പീക്കര്‍ക്കെതിരെ പത്രസമ്മേളനം പോലും നടക്കാറില്ലെന്നും എന്നാല്‍ സ്പീക്കറുടെ കോലം കത്തിക്കുന്ന സാഹചര്യം പോലും ഉണ്ടായെന്നും ഇത് അപലപനീയമാണെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.
പ്രതിപക്ഷ സമീപനം കേരള നിയമസഭയ്ക്ക് ചേര്‍ന്നതല്ല. പ്രതിപക്ഷത്തിന് യോജിക്കാത്ത പ്രവര്‍ത്തികള്‍ ഉണ്ടാകുന്നു. പ്രതിപക്ഷ നിര പുനര്‍ചിന്തനം നടത്തണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
0 Comments